
ആറ്റിങ്ങല്‍: നിലക്കാമുക്ക് പാറയടിയില്‍ യുവാവ് കിണറ്റില് വീണു മരണപ്പെട്ടു. നിലക്കാമുക്ക് ശ്രീമംഗലം വീട്ടില്‍ ഗോപിയുടെ മകന്‍ പ്രവീണ്‍(36) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് പ്രവീണ്‍ തലകറങ്ങി കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങലില്‍നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജിഷാദിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പ്രവീണിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണുള്ളത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍പിള്ള, ജീവനക്കാരായ വിപിന്‍, വിദ്യാരാജ്, സന്തോഷ്‌കുമാര്‍, രജീഷ്, നിതിന്‍, വിനീത്, ഷൈന്‍ ജോണ്‍, നിഖില്‍, അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വിപിനാണ് കിണറ്റില്‍ ഇറങ്ങി യുവാവിനെ പുറത്തെടുത്തത്.