Breaking News

വോട്ടിനൊപ്പം പെന്‍ഷനെന്ന് പരാതി: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി

പ്രതീകാത്മക ചിത്രം

ആലപ്പുഴ: തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം പെന്‍ഷന്‍ വിതരണം ചെയ്യാനെത്തിയ സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
കായംകുളം മണ്ഡലത്തിലെ 80 കഴിഞ്ഞ വയോധികയുടെ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പമാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആളുമെത്തിയത്. സംഭവത്തില്‍ ചട്ടലംഘനം ആരോപിച്ച് യു.ഡി.എഫ് പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ കായംകുളം മണ്ഡലം വരണാധികാരിയോട് റിപ്പോര്‍ട്ട് തേടിയത്.
എന്നാല്‍, റിപ്പോര്‍ട്ട് തയാറാക്കാനെത്തിയ വരണാധികാരി പരാതിക്ക് കാരണമായ സംഭവം നടന്ന വീട്ടില്‍ എത്തിയെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യമറിഞ്ഞ് മടങ്ങി പോവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ശേഷം വണാധികാരിയായ മുതുകുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പരാതിക്കിടയായ സംഭവം നടന്ന വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്താനോ വീട്ടുകാരോട് സംസാരിക്കാനോ തയ്യാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമുള്ള പരാതിയാണ് യുഡിഎഫ് നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *