
വർക്കല: സിദ്ധനർ സർവീസ് സൊസൈറ്റി ചിറയിൻകീഴ് വർക്കല താലൂക്ക് യുവജന ഫെഡറേഷൻ ആഭിമുഖ്യത്തിൽ വർക്കല മുനിസിപ്പൽ പാർക്കിൽ വച്ച് നവോത്ഥാന ശില്പി വർക്കല എസ് കെ രാഘവൻ ആചാര്യന്റെ ജയന്തി സംഗമം ആഘോഷിച്ചു .
സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ഓ.സുധാമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാർ മുഖ്യപ്രഭാഷണം നടത്തി . വർക്കല മുനിസിപ്പൽ ചെയർമാൻ അഡ്വ കെ എം ലാജി യോഗം ഉത്ഘാടനം ചെയ്തു ആചാര്യ പ്രചാരകനായ വർക്കല രവിയെ യോഗത്തിൽ പൊന്നാടയണിയിച്ച് അനുമോദിച്ചു .
സിദ്ധനർ സർവീസ് സൊസൈറ്റി യുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വക്കേറ്റ് ലാൽജി സ്വാഗതം പറഞ്ഞ യോഗത്തിൽ
രഘു പി പള്ളിക്കൽ , ആറ്റിങ്ങൽ ബാലകൃഷ്ണൻ ,പ്രമോദ് കുമാർ , ഗോപി എന്നിവരും ആശംസയർപ്പിച്ചു സംസാരിച്ചു