Breaking News

ഇടവ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

വർക്കല: ഇടവ പഞ്ചായത്തിലെ DYFI യുടെ ഗുണ്ടായിസത്തിന് എതിരെയും , പഞ്ചായത്തിലെ ഹെഡ് ക്ലാർക്കിനെ പ്രസിഡന്റ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി .

ഇന്ന് രാവിലെ ഇടവ പഞ്ചായത്തു ഓഫിസിനു മുന്നിൽ നടന്ന ഈ ധർണ്ണ സമരം വർക്കല കഹാർ Ex MLA ഉത്‌ഘാടനം ചെയ്തു .ഇടവ മണ്ഡലം പ്രസിഡന്റ് അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ : ബി .ഷാലി ആശംസ പ്രസംഗം നടത്തി .വെൺകുളം മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് , ഇടവ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി: സജീന കോൺഗ്രസ്സ് നേതാക്കളായ സംഗീത മോഹനൻ , MR നൗഷാദ് , ബൈജു , കാപ്പിൽ രാജു , റഹ്‌മാൻ ഇടവ തുടങ്ങിയവർ സംസാരിച്ചു .യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് സൽമാൻ ഷാരു സ്വാഗതം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *