

വർക്കല: ചൂഷണ വർഗ്ഗത്തെ തകർത്തെറിയുവാൻ സമൂഹത്തിൻറെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന വിപ്ലവ നക്ഷത്രം മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി എസ് പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ നിന്ന് വെങ്ങാനൂരിലേക്ക് സഹോദര്യ സന്ദേശറാലി സംഘടിപ്പിച്ചു. റാലിയുടെ ഔദ്യോഗിക ഉത്‌ഘാടനം ബി എസ് പി ജില്ലാ പ്രസിഡന്റ് ഡി വിജയൻ നിർവഹിച്ചു . ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗം ബോധാനന്ദ സ്വാമികൾ പതാക കൈമാറി. ശിവഗിരിയിൽ വച്ചുനടന്ന ചടങ്ങിൽ ബഹുജൻ സമാജ് പാർട്ടിയുടെ പ്രാദേശിക – ജില്ലാ നേതാക്കൾ പങ്കെടുത്തു.