

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മിഷന്‍ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. 1980-1989 കാലഘട്ടത്തില്‍ പഠിച്ചവരാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മായാത്ത ഓര്‍മ്മകളുമായി സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ഒത്തുകൂടിയത്. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ വളപ്പിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ആഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് അത്യന്തം ആഹ്ലാദചിത്തരായാണ് ഓരോരുത്തരും എത്തിയത്. ഒരു കാലത്ത് ചങ്കും കരളുമായി ഒരു കുടക്കീഴില്‍ കഴിഞ്ഞവര്‍, ഒരു പാത്രത്തില്‍നിന്ന് പങ്കിട്ടുകഴിച്ചവര്‍… അവരുടെ ഓര്‍മ്മകള്‍ക്ക് മുപ്പത് ദശാബ്ദങ്ങള്‍ക്കിപ്പുറവും പത്തരമാറ്റ് തിളക്കമായിരുന്നു. നല്ല ഓര്‍മ്മകളുടെ വസന്തകാലത്തിലേക്കുള്ള മടക്കയാത്രയായിരുന്നു അവര്‍ക്ക് ഈ കൂടിച്ചേരല്‍. ഓര്‍മ്മച്ചെപ്പ് എന്ന പേരിലായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്.

സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗീതത്തോടെ ആരംഭിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ശുഭാംഗാനന്ദ സ്വാമികള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പരസ്പരം അറിയാനും അറിയിക്കാനുമുള്ള അവസരമാണ് ഇതുപോലുള്ള കൂട്ടായ്മകളിലൂടെ ലഭിക്കുന്നത്. വളരെ നേരത്തെ തന്നെ ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാനുഷിക ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമോരുത്തരും കടന്നുപോകുന്നത്.

ഒരു മുറിയിലുരുന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ അറിയുന്ന നമുക്ക് പക്ഷേ, തൊട്ടടുത്ത് താമസിക്കുന്നവരെ അറിയാനും അവരുടെ സുഖ-ദുഃഖങ്ങളെ കുറിച്ച് ചിന്തിക്കാനും നമ്മളില്‍ പലര്‍ക്കും സാധിക്കുന്നില്ലായെന്നതിന് നിരവധി ഉദാഹരങ്ങള്‍ കാണാന്‍ സാധിക്കും. ഈ അവസ്ഥാ വിശേഷങ്ങളില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വഴി വെട്ടിത്തെളിക്കാന്‍ സഹജീവികളുടെ കൂട്ടായ്മകളിലൂടെ സാധിക്കും. അതുകൊണ്ടുതന്നെ ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച ഈ കൂടിച്ചേരലിന് മഹത്വമേറെയാണെന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍ ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളില്‍വച്ച് സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഋതംഭരാനന്ദ സ്വാമികള്‍ പറഞ്ഞു. ഒരു കാലത്ത് ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്ന നിങ്ങള്‍ക്കും കുടുംബത്തിനും സൗഹൃദത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനുള്ള ഒരു അവസരമായി ഈ കൂടിച്ചേരല്‍ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി.എസ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ മെമ്പറും ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ടുമായ ബീന.ബി, കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ ഡോ.കിരുബ.ജെ.സി, പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് സെക്രട്ടറി സജി.വി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് അജിതകുമാരി കൃതജ്ഞത രേഖപ്പെടുത്തി.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി എത്തിയവരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. തിളക്കം മായാത്ത ഓര്‍മ്മകളുടെ ആഹ്ലാദ നിമിഷങ്ങള്‍ക്ക് ആലിംഗങ്ങളും സ്‌നേഹ ചുംബനങ്ങളും ഊഷ്മളതയേറ്റി. പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള കൂടിച്ചേരല്‍ മികച്ച കലാപരിപാടികളിലൂടെ അവിസ്മരണീയമാക്കാനും കൂട്ടുകാര്‍ക്ക് സാധിച്ചു. ഒരു കാലത്ത് ഒരുമിച്ചൊരു പാത്രത്തില്‍ നിന്ന് പങ്കുവച്ച് കഴിച്ചവര്‍ ഇന്നും ഒരുമിച്ചിരുന്ന് വിഭവ സമൃദ്ധമായ സദ്യയും കഴിച്ച ശേഷമാണ് പിരിഞ്ഞത്. ഇനിയൊരു ദിവസം നമുക്കിതുപോലെ ഇതുപോലെ ഒത്തുകൂടാമെന്ന വാക്കായിരുന്നു ഓരോരുത്തരുടെയും യാത്ര പറയല്‍. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയാലും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ക്ക് എന്നും സ്വര്‍ണ്ണത്തിളക്കമാണെന്ന് തെളിയിക്കുകയായിരുന്നു സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ പഴയ കൂട്ടുകാര്‍.