Breaking News

ആറ്റിങ്ങലിന് ദേശീയതലത്തില്‍ ഇരട്ടത്തിളക്കം; ജ്യേഷ്ഠന് പിന്നാലെ അനുജനും ഒന്നാം റാങ്ക്

ആറ്റിങ്ങല്‍: ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ ട്രേഡ് 2022-23 ല്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ആറ്റിങ്ങല്‍ സ്വദേശി ശ്യം.എസ്. ചാക്ക ഗവ ഐ.റ്റി.ഐയിലെ വിദ്യാര്‍ത്ഥി ആയിരുന്നു. ശ്യാമിന്റെ സഹോദരന്‍ ശരത്ത് 2021-22 ല്‍ ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ നിന്നും ഇതേ ട്രേഡില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ദേശീയ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്യാമിനെ വാര്‍ഡ് കൗണ്‍സിലര്‍ രാജഗോപാലന്‍ പോറ്റി വീട്ടിലെത്തി അനുമോദിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സജിഭവനില്‍ ഷാജി.കെ-കസ്തൂരി.കെ ദമ്പതികളുടെ ഇളയ മകനാണ് ശ്യം.എസ്.അച്ഛന്‍ ഷാജി (സി.ഐ.ടി.യു ഓട്ടോ യൂണിയന്‍) ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചു വരികയാണ്.

2021-23 ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇവരുടെ മൂത്തമകന്‍ ശരത്ത് കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരുന്നു. ദേശീയ തലത്തില്‍ റാങ്ക് കരസ്ഥമാക്കിയ ശരത്തിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദരിച്ചിരുന്നു. കൂടാതെ പ്രമുഖ സിനിമ നടന്‍ സുരേഷ് ഗോപി, ഒ.എസ്.അംബിക എം.എല്‍.എ,നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ എസ്. കുമാരി അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സംഘടന നേതാക്കളും ശരത്തിനെ അന്ന് ആദരിച്ചിരുന്നു. ദേശീയതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്ന ആറ്റിങ്ങല്‍ സ്വദേശി ശ്യാമിന് ജേഷ്ഠന്‍ ജോലിചെയ്യുന്ന കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ തന്നെ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. കൂടാതെ ദേശീയതലത്തില്‍ മികച്ച വിജയം കൈവരിക്കാന്‍ തന്നെ സഹായിച്ച ചാക്ക ഗവ ഐടിഐയിലെ അധ്യാപകന്‍ ഹരികുമാര്‍ സാറിന് ശ്യം നന്ദിയും അറിയിച്ചു. ദേശീയ തലത്തില്‍ തന്നെ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് പ്രദേശവാസികളും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *