

കൊല്ലം: കൊല്ലത്ത് പാളം മുറിച്ച് കടക്കവേ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് പൗഡിക്കോണം ശ്രീകൃഷ്ണപുരം അയണിയര്‍ത്തല രാജ് ഭവനില്‍ രാജേന്ദ്രന്റെയും സുധാകുമാരിയുടെയും മകന്‍ ആര്‍.സൂരജ് (25) ആണ് മരിച്ചത്. കൊല്ലം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പാളം മുറിച്ച് കടക്കവേ സൂരജിന്റെ ദേഹത്ത് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം നടന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കൊല്ലത്ത് സ്വകാര്യ ഫൈനാന്‍സില്‍ ജോലി ചെയ്യുന്ന സൂരജ് വീട്ടിലേക്ക് വരാനായി പാളത്തിലൂടെ പ്ലാറ്റ്‌ഫോമിലേയ്ക്കു വരുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. ഗുരുതരമായി പരുക്കേറ്റ സൂരജിനെ റെയില്‍വേ പൊലീസ് കൊല്ലം ജില്ല ആശുപത്രിയിലേയ്ക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



