Breaking News

വര്‍ക്കലയില്‍ സ്‌കൂള്‍ ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

പ്രതീകാത്മക ചിത്രം

വര്‍ക്കല: നാല് സ്‌കൂളുകള്‍ക്ക് അനുവദിച്ച പുതിയ സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ. വര്‍ക്കല മൈതാനത്ത് ചേരുന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബസുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. അഡ്വ.വി.ജോയ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്‌കൂള്‍ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പള്ളിക്കല്‍ മൂതല ഗവ.എല്‍.പി.എസ്, ഞാറയില്‍ക്കോണം കുടവൂര്‍ ഗവ.മുസ്ലിം എല്‍.പി.എസ്, അയിരൂര്‍ ഗവ.യു.പി.എസ്, പകല്‍ക്കുറി ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചത്. അഡ്വ.വി.ജോയ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് സ്‌കൂള്‍ ബസിനുള്ള പണം അനുവദിച്ചത്. കഴിഞ്ഞ 5 വര്‍ഷമായി 25 സ്‌കൂള്‍ ബസുകളാണ് എം.എല്‍.എയുടെ ഫണ്ടില്‍നിന്നും വര്‍ക്കല മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *