
വര്‍ക്കല: വര്‍ക്കല ഐ.ടി.ഐക്ക് സ്വന്തമായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നാളെ നടക്കും. വൈകിട്ട് 3 മണിക്ക് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കെട്ടിട സമുച്ചയത്തിന് തറക്കല്ലിടുമെന്ന് വര്‍ക്കല എം.എല്‍.എ വര്‍ക്കല ജോയി അറിയിച്ചു. 6 മാസം മുമ്പാണ് താലൂക്ക് ഓഫീസിനടുത്ത് 1.15 ഏക്കര്‍ സ്ഥലം ഐ.ടി.ഐയ്ക്കായി സര്‍ക്കാര്‍ പതിച്ച് നല്‍കിയത്.
5.50 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുക. ഇതിന് പുറമേ ഗാര്‍ഡ് റൂമിനും ചുറ്റുമതിലിനുമായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 4 ട്രേഡുകളിലായി 8 ബാച്ചുകളാണ് ഐ.ടി.ഐയിലുള്ളത്. കഴിഞ്ഞ 2 വര്‍ഷമായി എന്‍.എസ്.എസിന്റെ കെട്ടിടത്തില്‍ വാടകയ്ക്കാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്.