

വര്‍ക്കല: നിയമ ലംഘനങ്ങള്‍ നേരിടാന്‍ പുതിയ പദ്ധതിയുമായി വര്‍ക്കല ആര്.ടി.ഒ. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി റോഡുകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് വര്‍്ക്കല സബ് ആര്.ടി ഓഫീസ്. അതിവേഗം, വാഹനങ്ങളുടെ രൂപഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍, നിയമപ്രകാരമല്ലാത്ത ഹെഡ് ലൈറ്റുകള്‍, കാതടപ്പിക്കുന്ന തരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ തുടങ്ങിയ നിയമലംഘനങ്ങളെല്ലാം ഇനി വര്‍ക്കല ആര്.ടി.ഒയുടെ പരിധിയില്‍ കര്‍ശനമായി പിടിക്കപ്പെടും. ജോയിന്റ് ആര്.ടി.ഒ ഷീബ രാജനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ന്യൂജനറേഷന് ബൈക്കുകളുടെ വരവോടുകൂടി നിയമ ലംഘനങ്ങള്‍ ഏറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബൈക്ക് അഭ്യാസ പ്രകടനങ്ങളും വര്‍ക്കലയിലെ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് പതിവ് സംഭവങ്ങളായി മാറുന്ന സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വര്‍ക്കല സബ് ആര്.ടി.ഓഫീസ് തീരുമാനിച്ചിട്ടുള്ളത്. സപീമകാലത്താണ് ഇടവയില്‍ കുട്ടികള്‍ക്കിടയിലൂടെ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീണത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമധ്യത്തില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

വെട്ടൂര്‍ റോഡ്, വര്‍ക്കല ക്ഷേത്രം റോഡ്, എസ്.എന്‍ കോളേജ് റോഡ്, ഇടവ, അയിരൂര്‍ വില്ലിക്കടവ്, ചവര്‍കോട്, പാളയംകുന്നു ഭാഗങ്ങള്‍ ഇത്തരം നിയമലംഘകരുടെ വിഹാര കേന്ദ്രമാണ്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ പോകുന്നതും ട്രിപ്പിള്‍ സവാരിക്കാരും ബൈക്കിന്റെ സ്റ്റാന്‍ഡില്‍ ഈയം പിടിപ്പിച്ച് സ്റ്റാന്‍ഡ് താഴ്ത്തി റോഡില്‍ ഉരച്ച് തീപ്പൊരി സൃഷ്ടിക്കുന്ന അഭ്യാസികളുമൊക്കെ ഇനി ജാഗ്രത പാലിക്കേണ്ടി വരും. ഇത്തരത്തില്‍ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ഏറിയ പങ്കും 25 വയസ്സിനു താഴെ ഉള്ളവരാണ്. ഇതില്‍ ലൈസന്‍സ് ഇല്ലാത്തവരും നിരവധിയാണ്. ലഹരി ഉപയോഗിച്ച ശേഷം അഭ്യാസ പ്രകടനങ്ങള്‍ നടത്തുവരുമുണ്ട്.

ടൂറിസം മേഖലയായ വര്‍ക്കല ബിച്ചിലും പരിസര പ്രദേശങ്ങളിലും ചീറിപ്പായുന്നതും ആര്.ടി.ഒ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തി ബൈക്ക് നമ്പര്‍ തിരിച്ചറിഞ്ഞു വീട്ടില്‍ നേരിട്ടെത്തി പിഴ നടപടി എടുത്ത സംഭവങ്ങളും മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍(എം.വി.ഐ)ലാജി.ഐ.ജി, എ.എം.വി.ഐ മാരായ അമല്‍ലാല്‍ എം.സി, ഡി.യു.ധനേഷ് കുമാര്‍ വിവരിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കു ഉദ്യോഗസ്ഥരെ അറിയിക്കാം. വീഡിയോ കൂടി ഉണ്ടെങ്കില്‍ തെളിവായി മാറും.