

ടെല്‍അവീവ്: 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. 1500 ഹമാസ് ഭീകരന്മാരെ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രയേലില്‍ നിന്നുമായി കണ്ടെത്തിയതായാണ് ഇസ്രയേല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെച്ട് വ്യക്തമാക്കിയത്. കഴിഞ്ഞ രാത്രി ആരും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ റിച്ചാര്‍ഡ് ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തെന്നും അവകാശപ്പെട്ടു.

എന്നാല്‍ ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകാമെന്നും ഹമാസ് തകര്‍ത്ത അതിര്‍ത്തികള്‍ വീണ്ടും അടച്ചതായും അദ്ദേഹം അറിയിച്ചു. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂര്‍ത്തിയാക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കി. ഹമാസിനെതിരെ സൈനിക നടപടികള്‍ കടുപ്പിക്കുമെന്നതിന്റെ സൂചനയായാണ് നയതന്ത്ര വിദഗ്ധര്‍ ബെന്യമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ വിലയിരുത്തുന്നത്.

