

വർക്കല : നഗരസഭ കൃഷിഭവൻ വഴി നടപ്പാക്കുന്ന ജൈവപച്ചക്കറി വിപണത്തിനുള്ള വഴിയോരച്ചന്ത നഗരസഭാ ഓഫീസിനു മുന്നിൽ തുടങ്ങി. നഗരസഭാ ചെയർമാൻ കെ.എം.ലാജി ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജി, കൃഷി ഫീൽഡ് ഓഫീസർ രാധാകൃഷൻ, അസിസ്റ്റന്റ് ബൈജു, കൗൺസിലർമാർ പച്ചക്കറി കർഷകർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30 മുതലാണ് വഴിയോരച്ചന്തയുടെ പ്രവർത്തനം. നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന `വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം’ പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകളും പച്ചക്കറിവിത്തുകളും എല്ലാ വാർഡുകളിലും വിതരണം നടത്തിവരികയാണ്. ഒരോ വാർഡിലും 300 വീടുകളിലേക്ക് സൗജന്യമായി പച്ചക്കറിത്തൈകളും പച്ചക്കറിവിത്തുകളും നൽകുന്നുണ്ട്