Breaking News

വര്‍ക്കല സ്വദേശിനിയും കര്‍ഷക സമര വേദിയില്‍, വീഡിയോ

ബിസ്മി ബഷീര്‍

വര്‍ക്കല: വര്‍ക്കല സ്വദേശിനിയും കര്‍ഷക സമര വേദിയില്‍. സോഷ്യല്‍ മീഡിയയിലാണ് ഈ യുവതിയുടെ വീഡിയോ പ്രചരിക്കുന്നത്. തന്റെ പേര് ബിസ്മി ബഷീര്‍ എന്നാണെന്ന് വീഡിയോയില്‍ വെളിപ്പെടുത്തുന്ന യുവതി താന്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണെന്നും പറയുന്നുണ്ട്.
ഡിസംബര്‍ 2നാണ് ഞാന്‍ കര്‍ഷക സമരത്തിന്റെ ഭാഗമായത്. പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട് മുഖത്ത് പരിക്കേറ്റ വൃദ്ധനായ കര്‍ഷകന്റെ ചിത്രം ശ്രദ്ധയില്‍പെട്ടിരുന്നു. അദ്ദേഹത്തെ കാണാന്‍ വേണ്ടിയാണ് കര്‍ഷക സമരവേദിയില്‍ എത്തിയത്. എന്നാല്‍ ഇവിടെ വന്നശേഷം സമരത്തിന്റെ ഭാഗമായി തുടരുകയാണ്. നാട്ടിലേക്ക് തിരിച്ചു പോകുന്നത് എന്നാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. സമരത്തിന്റെ ശക്തി കൂടുകയാണ്. സാധാരണഗതിയില്‍ കേരളീയര്‍ ഇതുപോലുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുന്നതാണ്. പക്ഷേ, കര്‍ഷക സമരം മലയാളികള്‍ കാര്യമായി എടുത്തിട്ടില്ല. താല്‍ക്കാലികമായി സ്റ്റേ അനുവദിച്ചതുകൊണ്ടൊന്നും കര്‍ഷകര്‍ സമരം മതിയാക്കി പോവില്ല. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് ഇവിടെയുള്ള കര്‍ഷകര്‍-ബിസ്മി വിശദീകരിക്കുന്നു.
ട്രാക്ടര്‍ സമരത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ശ്രമിക്കാമെന്നാണ് ബിസ്മിയുടെ മറുപടി. തനിക്ക് ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നും എന്നാല്‍ കര്‍ഷക സമരവേദിയില്‍ എത്തിയത് അതിന്റെ ഭാഗമായിട്ടല്ലെന്നും ഇവര്‍ വ്യക്തമാക്കി. ആഹാരം പാചകം ചെയ്യുക, വിളമ്പുക തുടങ്ങിയ ജോലികളിലൂടെ സമരക്കാരെ പിന്തുണയ്ക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബിസ്മി വീഡിയോയില്‍ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *