Breaking News

സഹോദരി ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വർക്കല സ്വദേശി അറസ്റ്റിൽ

വർക്കല: സഹോദരി ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വർക്കല സ്വദേശി അറസ്റ്റിൽ. വർക്കല ശിവഗിരി ഗോശാലയ്ക്ക് സമീപം ചരുവിളപുത്തൻ വീട്ടിൽ 41 കാരനായ മോഹനനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ സഹോദരി ഭർത്താവായ ബിജുവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.

ഇക്കഴിഞ്ഞ 12ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. ശിവഗിരി ഗോശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് നടന്നു വരികയായിരുന്ന ബിജുവിനെ കാത്തുനിന്ന പ്രതി അസഭ്യം വിളിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് അറിയിച്ചു. തുടർന്ന് പ്രതി ഒളിപ്പിച്ചുവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആദ്യ വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ബിജുവിന്റെ കൈയ്ക്ക് പരിക്കേറ്റു. പിന്നാലെ തലയ്ക്ക് വീണ്ടും വെട്ടേറ്റതോടെ ബിജുവിന് ഗുരുതരമായി പരിക്കേൽക്കുകയാ യിരുന്നു. നാട്ടുകാർ ചേർന്ന് ബിജുവിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റി.

പ്രതിയുടെ സഹോദരിയെ സ്നേഹിച്ച് വിവാഹം കഴിച്ച ബിജു, ഭാര്യയ്ക്ക് ഓഹരിയായി ലഭിച്ച വീട്ടിൽ താമസിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വർക്കല പോലീസ് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *