Breaking News

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വർക്കല: പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം മൈതാനം ജംഗ്ഷനിൽ സമാപിച്ചു.

പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിൻ രാജ് ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സർക്കാർ 12 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ വിലക്കയറ്റമാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളാണ് സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മനുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഷാഹിൻ കല്ലമ്പലം സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റിയംഗം പൃഥ്വിരാജ് നന്ദി രേഖപ്പെടുത്തി. പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *