
ആറ്റിങ്ങൽ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇന്ധന വിലവർധനവിനെതിരെ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വർധിച്ചുവരുന്ന പെട്രോൾ-ഡീസൽ വില സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുകയാണെന്നും കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ആറ്റിങ്ങൽ കച്ചേരിനടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് കെഎസ്ആർടിസി ജംഗ്ഷനിലെത്തി. തുടർന്ന് വീണ്ടും കച്ചേരി ജംഗ്ഷനിൽ സമാപിച്ചു. നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു.പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സുഖിൽ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർധനവിലൂടെ ജനങ്ങളുടെ മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇതു കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നന്ദുരാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അഖിൽ, വൈസ് പ്രസിഡന്റ് ഷംന, നേതാക്കളായ പ്രമോദ്, വിനീഷ് അരുൺ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …