Breaking News

വർക്കലയിൽ ദേശീയ പ്രകൃതി ദിനാഘോഷം

വർക്കല : നാലാമത് ദേശീയ പ്രകൃതി ദിനാഘോഷം വർക്കല ഗവണ്മെന്റ് യോഗ പ്രകൃതിചികിത്സ ആശുപത്രിയിൽ സംഘടിപ്പിച്ചു. അഡ്വ:ജോയി എം.എൽ.എ. ദിനാഘോഷം ഉത്ഘാടനം ചെയ്തു. പ്രകൃതി ചികത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ ആശുപത്രിയിൽ തന്നെ കൃഷി ചെയ്യുക എന്ന ആശയത്തോടെ നടത്തിയ പച്ചക്കറി തൈകളുടെ നടീൽ ഉത്ഘാടനം ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ഷീല മേബ്ലെറ്റ് നിർവ്വഹിച്ചു. വർക്കല പ്രകൃതി ചികിത്സ ആശുപത്രി സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ:ബി ഹരികുമാർ, നഗരസഭാ ചെയർമാൻ കെ എം ലാജി, തുടങ്ങിയവർ ദിനാഘോഷത്തിൽ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *