
വർക്കല : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആലോചനയോഗം ഇന്ന് ശിവഗിരിയിൽ നടന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ,ജന:സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ,തീർത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി അവ്യയാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി അന്നപേഷാനന്ദ, സ്വാമിശുഭാംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി പരാനന്ദ സ്വാമി വിശാലാനന്ദ, അടൂർ പ്രകാശ് എം.പി , വി.ജോയി എം എൽ.എ , കെ.എം.ലാജി, ഗീത നസീർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 15 മുതൽ 2022 ജനുവരി 5 വരെ തീർത്ഥാടന പരിപാടികൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി. തീർത്ഥാടന മഹാമഹത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപീകരിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇക്കൊല്ലത്തെ തീർത്ഥാടനമെന്നും യോഗം വിലയിരുത്തി.