Breaking News

വർക്കല നഗരസഭ ഭിന്നശേഷി ജീവനക്കാരൻ മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ

വർക്കല: നഗരസഭയിലെ റവന്യൂ സെക്ഷൻ ക്ലാർക്കായിരുന്ന ദളവാപുരം സുന്ദരവിലാസത്തിൽ ഷിബു (51) മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു മരണം.ഭാര്യയുമായി അകന്നു താമസിച്ചിരുന്ന ഷിബു സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബു ഭിന്നശേഷിക്കാരനായിരുന്നു. വിവരമറിഞ്ഞ് വർക്കല പോലീസ് സ്ഥലത്തെത്തി.

ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ഇക്കഴിഞ്ഞ ജൂലൈ 29-ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൊപ്പിച്ചന്ത പ്രദേശത്തെ സുഹൃത്തിന്റെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ പ്രദേശവാസികളുടെ ഒരു സംഘം ആക്രമിച്ചതായും ആ സംഭവത്തിൽ ഷിബുവിനും മർദനമേറ്റിരുന്നുവെന്നും തുടർന്ന് ആരോഗ്യനില മോശമായിരുന്നുവെന്നും സഹോദരൻ സാബു ആരോപിച്ചു.

ഷിബുവിന്റെ വലത് കാലിന് നീളം കുറവും ബലക്കുറവുമായിരുന്നു. ഈ കാൽ ഇപ്പോൾ ഒടിഞ്ഞ അവസ്ഥയിലാണ്. അക്രമം നടന്നപ്പോൾ ഷിബുവിന് ഓടാൻ സാധിച്ചില്ലെന്നും ആ കാലിനും തലയ്ക്കും ഷോൾഡറിനുമാണ് മർദ്ദനമേറ്റതെന്നും സഹോദരൻ സാബു പറഞ്ഞു .

തൊപ്പിചന്തയിലേ ആക്രമ സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു പ്രതിയെ തൊട്ടടുത്ത ദിവസം പിടികൂടി കോടതിയിൽ ഹാജരാക്കിയെന്നും ഇനി രണ്ടുപേരെ കിട്ടാനുണ്ടെന്നും കടയ്ക്കാവൂർ പോലീസ് അറിയിച്ചു.

ഷിബുവിന്റെ മരണത്തിന് മുൻപ് നടന്ന ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യവും ഉൾപ്പെടെ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും ലഭിച്ച ശേഷമേ മരണത്തിന്റെ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *