

വര്‍ക്കല: വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലമ്പലം ചേന്നന്‍കോട് സ്വദേശിയായ മണിലാലി(55)നെയാണ് കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. രണ്ട് ദിവസമായി മണിലാല്‍ ലീവിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





