

വര്‍ക്കല: വര്‍ക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ നഴ്സിംഗ് തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട വൈഞ്ജാനിക-വൈകാരിക-മാനസിക കഴിവുകളോട് കൂടിയ നഴ്സ് മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷനെ’സംബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശിവഗിരി കണ്വെന്ഷന് സെന്ററില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ സെക്രട്ടറി സ്വാമി ഋതംഭാരനന്ദ ഉദ്ഘാടനം നിര്‍വ്വഹിച്ചു.



കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ.സോന.പി.എസ്,ട്രെയിന്‍ഡ് നഴ്സസ് ഓഫ് അസോസിയേഷന് ട്രഷറര്‍ ദീപാ കുമാരി.വി.എ, ബീന.ബി.(കെ.എന്‍.എം.സി. മെമ്പര്‍), ഡോ.കൃപ(പ്രിന്‍സിപ്പല്‍, എസ്.എന്‍ കോളേജ് ഓഫ് നഴ്സിംഗ്), ജ്യോതി ജോയ് (പ്രിന്‍സിപ്പല്‍, സ്കൂള്‍ ഓഫ് നഴ്സിംഗ്), എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോ.സരിക തെരേസ (ചീഫ് നഴ്സിംഗ് ഓഫീസര്‍, കാരിത്താസ്, കോട്ടയം), എല്‍സമ്മ ടോമിച്ചന്(മുത്തൂറ്റ് ഹോസ്പിറ്റല്‍, കോഴഞ്ചേരി), ലിജി ബി.ദാസ് (എസ്.എന്‍ കോളേജ് ഓഫ് നഴ്സിംഗ്), ഡോ.അബീര്‍ അസീരി (സൗദി അറേബ്യ) എന്നിവര്‍ സെമിനാറില്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നും നഴ്സിംഗ് സൂപ്രണ്ട് മാര്‍ ഉള്‍പ്പടെ 200 ലധികം നഴ്സുമാര്‍ സെമിനാറില്‍ പങ്കെടുത്തു.


