

തിരുവനന്തപുരം; സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം. ഡ്രൈ ഡേയുമായി ബന്ധപ്പെട്ടാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കുന്നതിന് പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവിടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നുവെന്ന് നികുതി-ടൂറിസം വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശയെന്നാണ് കരടില്‍ പരാമര്‍ശിക്കുന്നത്.



ഡ്രൈ ഡേ ഒഴിവാക്കണമെന്നത് ബാര്‍ ഉടമകളുടെ ഏറെക്കാലത്തെ ആവശ്യമാണ്. എന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാര്‍ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂര്‍മായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിര്‍ദ്ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി. സംസ്ഥാനത്തെ വിവിധ കോണുകളില്‍നിന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകളും വ്യക്തമാക്കിയിരുന്നു. ബാറുടമകളുടെ ആവശ്യം പൂര്‍ണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.


