Breaking News

വർക്കല കൂട്ടമരണം: അന്വേഷണ സംഘം തീപിടുത്തം പുനരാവിഷ്ക്കരിച്ചു.

വർക്കല: വർക്കല ചെറുന്നിയൂരിൽ അഞ്ചുപേരുടെ മരണത്തിനിട യാക്കിയ കാർ പോർച്ചിൽ നിന്നുള്ള തീപിടുത്തം അന്വേഷണ സംഘം പുനരാവിഷ്ക്കരിച്ചു. ഇന്നലെ രാത്രി ഏകദേശം പത്തു മണി യോടെയായിരുന്നു പൊലിസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും,ഡോക്ടർമാരും, ഫൊറൻസിക്കും, ചേർന്ന് പുനരാവി ഷ്കരിച്ചത്. CCTV ദ്യശ്യങ്ങളിൽ തീ പടരുന്നത് കാണുന്ന ദൃശ്യങ്ങളാണ് പുനരാവിഷ്ക്കരിച്ചത്.

CCTV യിൽ കാണുന്നത് തീ പിടുത്തതിന്റെ പ്രതിഫലനമെന്ന് വിദഗ്ധ സംഘം. തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്ന് നിഗമനം. തീപ്പൊരിയുണ്ടാവുകയും പടരുകയും ചെയ്യുന്നതായി CCTV യിൽ കാണുന്നത് പ്രകാശം മതിലിൽ പതിച്ചതിന്റെ പ്രതിഫലനമാണെന്ന് പൊലീസ് അറിയിച്ചു.

തീ പടർന്നതിന്റെ ഉറവിടം കണ്ടെത്താൻ ഫൊറൻസിക് ഫലമെത്തണമെന്നും, മരിച്ചവരുടെ ഫോണുകളിൽ നിന്നും CCTV ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും പോലീസ് ബീക്കൺ ന്യൂസിനോട് പറഞ്ഞു. വീട്ടിനുള്ളിൽ സൂക്ഷിച്ചതിരുന്ന ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദ്യശ്യങ്ങൾ കണ്ടെടുക്കാനായില്ല. കത്തിയ ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സി ഡാക്കിന്റെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *