Breaking News

വർക്കല കൂട്ടമരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; തീ പടർന്നത് കാർപോർച്ചിൽ നിന്ന്

വർക്കല : വർക്കലയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചു പേർ മരണപ്പെട്ട സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീ പടർന്നത്. പുലർച്ചെ ഒരു മണിക്ക് ശേഷം സ്വിച്ച് ബോർഡിൽ നിന്നുണ്ടായ തീപ്പൊരി സമീപത്തുണ്ടായിരുന്ന ബൈക്കിൽ വീഴുകയായിരുന്നു.ഇതേതുടർന്ന് ബൈക്കിന് തീ പിടിക്കുകയും ,വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും അവിടെന്ന് വീട്ടിലേക്കും തീ പടരുകയായിരുന്നു. വീട്ടിലെ എല്ലാ മുറികളിലും എ സി ഉണ്ടായിരുന്നതിനാൽ പുക ശ്വസിച്ചും കടുത്ത ചൂടും കാരണമാണ് വീട്ടിലുണ്ടായിരുന്നവർ മരണപ്പെട്ടത്.

മരണപ്പെട്ട അഭിരാമിയുടെ പിതാവ് വിദേശത്തു നിന്ന് നാളെ വൈകിട്ട് എത്തിയതിനു ശേഷം അടുത്ത ദിവസം ശവസംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അഞ്ചു പേരുടെയും സംസ്കാരം അപകടം നടന്ന വർക്കലയിലെ വീട്ട് വളപ്പിൽ നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *