

വർക്കല : വർക്കലയിലെ പ്രമുഖ വ്യാപാരിയായ ഐ.എസ്.ഏജൻ സിസ് ഉടമ പുനലൂർ ഷംസുദീൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.45 ന് ആയിരുന്നു അന്ത്യം. പുനലൂർ ഫാത്തിമ മൻസിലിൽ ഷംസുദീൻ വർഷങ്ങളായി വർക്കല പെരുംകുളം ഐ .എസ്.ബിൽഡിങ്ങിലാണ് താമസം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി രണ്ടു തവണ ചുമതല വഹിച്ചിട്ടുണ്ട്. ഭാര്യ : നദീറ , മക്കൾ : ഷീജ,ഷീന,സുലൈമാൻ ഷിജു ,ഖദീജ ശില്പ ,ആയിഷ ബീവി. ഖബറടക്കം വർക്കല ഓടയം പള്ളിയിൽ.
