
പെട്രോൾ പമ്പിലേക്ക് ചാഞ്ഞു നിൽക്കുന്ന മൈതാനത്തെ വൻമരംവർക്കല: മഴക്കാല അ ടുത്തു വരവെ പൊതുജനത്തിന്റെ ജീവന് തന്നെ ഭീഷണിയായി വർക്കല മൈതാനത്തെ വൻമരം. മൈതാനത്തെ പെട്രോൾ പമ്പിന് എതിർ വശത്ത് നിൽക്കുന്ന മരമാണ് ഏതുനിമിഷവും പിഴിത് വീഴാമെന്ന അവസ്ഥയിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും വർക്കല നഗരസഭ പരിധിയിലെ നിരവധി പ്രദേശങ്ങളിൽ വൻമരങ്ങൾ ഉൾപ്പെടെ കടപുഴകി വീണ് കനത്ത നാശം വിത ച്ചിരുന്നു. സാധാരണനിലയിൽ വളരെയേറെ ജനത്തിരക്കുള്ള സ്ഥലമാണ് വർക്കല മൈതാനം.ഇവിടെ അടിഭാഗം കേടുപറ്റി നിലയിലുള്ള വന്മരം കടുത്ത ഭീതിയാണ് ജനങ്ങളിൽ ഉളവാക്കുന്നത്. കാൽനടയാത്രക്കാർ മാത്രമല്ല സെക്കന്റു കളുടെ ഇടവേളകളിൽ ബസ്സും കാറും ബൈക്കും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ മരത്തിനു മുന്നിലൂടെ കടന്നു പോകുന്നത്.
മാത്രമല്ല പെട്രോൾ പമ്പിന് എതിർ വശത്ത് നിൽക്കുന്ന ഈ മരം പിഴുത് പെട്രോൾ പമ്പിന്റെ വശത്തേക്ക് വീണാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കും. അങ്ങനെ സംഭവിച്ചാൽ റോഡിന് ഇരുവശത്തുമുള്ള ഇലക്ട്രിക് ലൈനുകളും പൊട്ടി വീഴും കൂടാതെ പെട്രോൾ പമ്പിലെ വൈദ്യുത കേബിളുകളും പൊട്ടി വീഴാം.അതിൽ നിന്നുണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും വലിയ ദുരന്തത്തിന് കാരണമായേക്കാം അതുകൊണ്ടുതന്നെ അപകടഭീഷണി ഉയർത്തുന്ന ഈ മരം മുറിച്ചു മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ശിവഗിരി റോഡിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ പി.ഡബ്ല്യു.ഡി മുറിച്ചു മാറ്റുന്നുനഗരസഭയുടെ പരിധിയിൽ ഇലക്ട്രിക് പോസ്റ്റുകൾക്കും, ട്രാൻസ്ഫോമറുകൾ ക്കും,ഇലക്ട്രിക് ലൈനുകൾക്കും മീതെ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ പി.ഡബ്ല്യു.ഡി മുറിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മഴയിലും കാറ്റിലും മരങ്ങൾ വീണ് കെ.എസ്.ഇ.ബി യ്ക്കു വൻ നാശനഷ്ടമാണ് ഉണ്ടായത്. നഗരസഭ പരിധിയിൽ ദിവസങ്ങളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.വൈദ്യുതി വിതരണ സംവിധാനം താറുമാറായത് കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചിരുന്നു