Breaking News

ലോക്ഡോൺ മുതലാക്കി കള്ളവാറ്റ് രണ്ടുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലമ്പലം: ലോക് ഡൗൺ മുതലാക്കി കള്ളവാറ്റ് വിതരണം നടത്തിയ രണ്ടു പേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നവായിക്കുളം കടമ്പാട്ടുകോണം വലിയവിള പുത്തൻവീട്ടിൽ വിജയൻറെ മകൻ വിശാഖ്(27) കല്ലമ്പലം വെട്ടിയറ ഫാർമസി ജംഗ്ഷനിൽ കിഴക്കുംകര വീട്ടിൽ ആനന്ദന്റെ മകൻ ഗോപകുമാർ (47) എന്നിവരാണ് അറസ്റ്റിലായത് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ആണ് ഇവർ പോലീസിൻറെ പിടിയിലായത്.
ലോക് ഡൗൺ ആയി ബന്ധപ്പെട്ട് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പോലീസിൻറെ വലയിൽ കുടുങ്ങിയത്. വാഹനപരിശോധനയ്ക്കിടെ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവർ നൽകിയത്. സംശയംതോന്നി പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ലിറ്റർ കള്ളവാറ്റ് പിടിച്ചെടുക്കുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർ ഇപ്പോൾ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *