Breaking News

24 മണിക്കൂർ ആംബുലൻസ് സൗകര്യം ഒരുക്കി വർക്കല ബ്ലോക്ക് പഞ്ചായത്ത്

വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന 2 ആംബുലൻസുകൾ ഏർപ്പെടുത്തി വർക്കല ബ്ലോക്ക് പഞ്ചായത്ത്. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സ്മിത സുന്ദരേശൻ നിർവഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നഹാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ്, മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനിൽ കുമാർ, എച്ച് സി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രവുമായും ഗ്രാമപഞ്ചായത്തുകളിലെ കുടുംബരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടും വിവിധ കുടുംബരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യം വേണ്ട പൾസ്‌ ഓക്സി മീറ്റർ, പി പി ഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ് തുടങ്ങിയവ എത്തിക്കുവാനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. 18 നും 45 നും വയസിനിടയിൽ ഉള്ളവരുടെ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിൽ മണമ്പൂർ സഹമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കികൊണ്ട് കൂടുതൽ പേർക്ക് ഒരേ സമയം വാക്‌സിൻ നൽകുന്നതിനുള്ള സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ: അഡ്വ സ്മിത സുന്ദരേശൻ (പ്രസിഡന്റ്) – 9895201566 ലെനിൻ രാജ് (വൈസ് പ്രസിഡന്റ്)- 9526833293 അരുൺ രാജ് ( ബി ഡി ഒ, വർക്കല ബ്ലോക്ക് പഞ്ചായത്ത്)- 8281418291 ഡോ: അനിൽ കുമാർ (മെഡിക്കൽ ഓഫീസർ, സി എച്ച് സി മണമ്പൂർ)- 9447092205 ശ്രീകുമാർ ( എച്ച് സി, സി എച്ച് സി, മണമ്പൂർ)-9846496367

Related posts

Leave a Reply

Your email address will not be published. Required fields are marked *