
വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ ഒരാളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് സ്വദേശി ദിലീപി(43)നെയാണ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സുഹൃത്തായ അനീഷിനൊപ്പമാണ് ദിലീപ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയത്. ദിലീപ് കാല്‍ വഴുതി കുളത്തിലേക്ക് വീണതോടെ സുഹൃത്ത് നിലവിളിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.

വിവരമറിഞ്ഞ് വര്‍ക്കല ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ മൃതദേഹം കരയ്‌ക്കെത്തിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സി.പി.ആര്‍ (പ്രാഥമിക ശുശ്രൂഷ) നല്‍കിയ ശേഷം ദിലീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദിലീപും സുഹൃത്തും കുളക്കടവില്‍ മദ്യപിച്ച ശേഷമാണ് കുളിക്കാനിറങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിന്റെ സുഹൃത്ത് അനീഷിനെ വര്‍ക്കല പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.