നിരവധി മോഷണ കേസിൽ പ്രതിയായ വർക്കല സ്വദേശി കുപ്പികണ്ടo ഹംസ യുവതിയുടെ നേരെ ലൈംഗിക അതിക്രമത്തിന് പിടിയിൽ

മെഡിക്കൽ കോളേജ് ; കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് വച്ച് അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത യുവതിയെ ബസ് സ്റ്റാൻഡിന് സമീപം വച്ച് മർദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത വർക്കല വെട്ടൂർ റാത്തിക്കൽ സ്വദേശി കുപ്പികണ്ടം ഹംസ എന്ന് വിളിക്കുന്ന ഹംസയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 29 ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നില്കുകയായിരുന്ന സ്ത്രീയോടാണ് പ്രതി മോശമായി പെരുമാറിയത് തുടർന്ന് ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്, തുടർന്ന് പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിനെ പറ്റി അന്വേഷിച്ചതിൽ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും മോഷണം പോയതാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ SI മാരായ പ്രശാന്ത്.സി.പി, പ്രിയ, രതീഷ് സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, സുനിൽ സിവിൽ പോലീസ് ഓഫീസർ രഘു,ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു