Breaking News

പണക്കൊഴുപ്പിന്റെ സമ്മേളനങ്ങളാണ് സിപിഎം നടത്തുന്നതെന്ന് വർക്കല കഹാർ

വർക്കല : ഇന്ധനവില വർധനവിനെതിരെയും രാജ്യത്താകമാന മുള്ള വിലക്കയറ്റത്തിനെതിരെയും പ്രതിക്ഷേധിച്ചു കോൺഗ്രസ്സ് വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൈതാനം ജംക്ഷനിൽ നിന്നും വില്ലജ് ഓഫിസിലേക്കു പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡൻറ്റ് രഘുനാഥൻ അധ്യക്ഷനായ ചടങ്ങിൽ മുൻ എം.എൽ.എ വർക്കല കഹാർ ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.

പണക്കൊഴുപ്പിന്റെ സമ്മേളനങ്ങളാണ് സിപിഎം നടത്തുന്നതെ ന്നും പാവപ്പെട്ടവരുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി യുൾപ്പടെയുള്ളവർ പാർട്ടി വളർത്തുകയാണെന്നും വർക്കല കഹാർ കടുത്തഭാഷയിൽ കുറ്റപ്പെടുത്തി.

അഡ്വ: ബി ഷാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റു മാരായ വി .ജോയി, സജി വേളിക്കാട് , പി എം ബഷീർ, അസീം ഹുസൈൻ ,വെട്ടൂർപ്രതാപൻ ,ഹാരിസൺ ,ശ്രീനാഥ്‌, മനോജ് വിശാൽ, അൽത്താഫ് ,ഷാജി ,ഷിബു , ,അൻവർ ,കൗൺസിലർമാരായ പ്രദീപ് ,സലിം എന്നിവർ പ്രതിക്ഷേധ പരിപാടിക്ക് നേതൃത്വം നൽകി .

Related posts

Leave a Reply

Your email address will not be published. Required fields are marked *