Breaking News

രാമചന്ദ്രൻ കടന്നപ്പള്ളി ശിവഗിരിയിൽ പ്രണാമമർപ്പിച്ചു.

ശിവഗിരി : തുറമുഖ വകുപ്പ് മുൻ മന്ത്രിയും എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ശിവഗിരിയിൽ പ്രണാമമർപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെ ശിവഗിരിയിലെത്തിയ രാമചന്ദ്രൻ കടന്നപ്പള്ളി മഹാസമാധി, ശാരദാമഠം, വൈദിക മഠം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തി ആരതി തൊഴുതു. തുടർന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായി ചുമതലയേറ്റ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരെ ഷാളണിയിച്ച് അനുമോദിച്ചു. ഒരുമണിക്കൂറോളം സ്വാമിമാരുമായി ആശയവിനിമയം നടത്തി. കോൺഗ്രസ് എസ്. നേതാക്കളായ കെ. എസ്. അനിൽ, ഉഴമലയ്ക്കൽ വേണുഗോപാൽ, ഷിബു രാമാനുജൻ, സുകു പാൽക്കുളങ്ങര, അഞ്ചുവനിമോഹനൻ, പട്ടം കൃഷ്ണകുമാർ, തൊഴുക്കൽ സുരേഷ്, ഷിഹാബുദ്ധീൻ,ഒ.കെ. മോഹനൻ പിള്ള, അഡ്വ, രാജീവ്,പാറശാല എസ്. എൻ. ഡി.പി.യൂണിയൻ സെക്രട്ടറി ചൂഴാൻ നിർമ്മലൻ തുടങ്ങിയവരും സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *