
ശിവഗിരി :കെ. പി സി. സി. പ്രസിഡന്റ് കെ. സുധാകരൻ ശിവഗിരിയിലെത്തി പുതുതായി ചുമതലയേറ്റ ധർമ്മസംഘം സംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് ശിവഗിരിയിലെത്തിയത്.ശിവഗിരി കവാടത്തിലെത്തിയ കെ.സുധാകരനെ പാർട്ടി നേതാക്കളും പ്രവർത്തകരും ഹാരാർപ്പണം നടത്തി എതിരേറ്റു .തുടർന്ന് ശിവഗിരി മഹാസമാധിയിൽ പ്രണാമമർപ്പിച്ച് ആരതി തൊഴുതശേഷം ശിവഗിരി കാര്യാലയത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.മതേതരത്വo എന്ന സങ്കല്പം ജവഹർലാൽ നെഹ്റുവിലേക്ക് എത്തുവാൻ പ്രേരകശക്തിയായി പ്രവർത്തിച്ചത് ശിവഗിരിൽ നിന്ന് ഉയർന്നുവന്ന ശ്രീ നാരായണ ഗുരുദേവന്റെ കാഴ്ചപ്പാടുകളാണെന്നും കെ. സുധാകരൻ പറഞ്ഞു. രാജ്യത്ത് മതേതരത്വം ശക്തപ്പെടുത്തുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് ഗുരുദേവ സന്ദേശങ്ങൾ പ്രതിഫലിപ്പിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം തുടർന്നും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ജി . സുബോധൻ, ട്രഷറർ അഡ്വ. വി. പ്രതാപചന്ദ്രൻ, അടൂർ പ്രകാശ് എം. പി, വർക്കല കഹാർ ,അഡ്വ. ബി. ആർ. എം. ഷെഫീർ,അഡ്വ. കെ. ആർ. അനിൽകുമാർ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, വണ്ടന്നൂർ സന്തോഷ്,സോണാൽജി, കെ. രഘുനാഥൻ, അഡ്വ. ബി. ഷാലി, പി.എം. ബഷീർ,എം. എം. താഹ, എം.എൻ. റോയ്,നബീൽ കല്ലമ്പലം തുടങ്ങിയവർ സംബന്ധിച്ചു.
