
വര്‍ക്കല: വര്‍ക്കല ഐ.ടി.ഐക്ക് സ്വന്തമായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു. ഇന്ന് വൈകിട്ട് 3 മണിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴിയായിരുന്നു ചടങ്ങ്. വര്‍ക്കല ജോയി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
6 മാസം മുമ്പാണ് താലൂക്ക് ഓഫീസിനടുത്ത് 1.15 ഏക്കര്‍ സ്ഥലം ഐ.ടി.ഐയ്ക്കായി സര്‍ക്കാര്‍ പതിച്ച് നല്‍കിയത്. 5.50 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുക. ഇതിന് പുറമേ ഗാര്‍ഡ് റൂമിനും ചുറ്റുമതിലിനുമായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 4 ട്രേഡുകളിലായി 8 ബാച്ചുകളാണ് ഐ.ടി.ഐയിലുള്ളത്. കഴിഞ്ഞ 2 വര്‍ഷമായി എന്‍.എസ്.എസിന്റെ കെട്ടിടത്തില്‍ വാടകയ്ക്കാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്.