Breaking News

കാശ്മീര്‍ പ്രശ്നം പരിഹരിക്കണം: പാക് സൈനിക മേധാവി

ഖമര്‍ ജാവേദ് ബജ്‌വ

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയം അന്തസായി പരിഹരിക്കണമെന്ന് പാകിസ്ഥാന്‍ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. ‘ഇന്ത്യയും പാകിസ്ഥാനും ഏറെനാളായി നിലനില്‍ക്കുന്ന ജമ്മു കാശ്മീരിലെ പ്രശ്നങ്ങള്‍ അവിടുത്തെ ജനങ്ങളുടെ ആഗ്രഹം പോലെ കലഹങ്ങളൊന്നുമില്ലാതെ അന്തസായി പരിഹരിക്കണം’- ബജ്‌വ പറഞ്ഞു.
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ അസ്ഗര്‍ കാന്‍ അക്കാഡമിയില്‍ പുതിയ എയര്‍ഫോഴ്സ് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കവെയാണ് ബജ്‌വ കാശ്മീര്‍ വിഷയത്തില്‍ പരാമര്‍ശം നടത്തിയത്. കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെടാതിരിക്കാന്‍ അത് അത്യാവശ്യമാണെന്നും അതിനായി സാധ്യമായ എല്ലാ വഴികളിലും ശ്രമിക്കണമെന്നും ബജ്‌വ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *