Breaking News

വർക്കല ഹെലിപാഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു

വർക്കല : ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഹെലിപാഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടമുണ്ടായി. പാർക്കിംഗ് ഏര്യയിൽ നിന്നും പുറത്തേക്കു വന്ന കാറിൽ അമിത വേഗതയിലെത്തിയ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാറുകൾ തകർന്നതല്ലാതെ ആർക്കും പരിക്കുകളില്ല.

വെള്ളിയാഴ്ച തിരുവമ്പാടി ബീച്ച് റോഡിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു മറിയുകയും, അപകടത്തിൽ അതീവ ഗുരുതരാ വസ്‌ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരിൽ ഒരാൾ ശനിയാഴ്ച വെളുപ്പിന് 5 മണിയോ ടെ മരണപ്പെട്ടിരുന്നു.

വർക്കല ഹെലിപാഡ് ,ക്ലിഫ് ,തിരുവമ്പാടി മേഖലകളിൽ അപകട ങ്ങൾ തുടർകഥയാവുന്നു. വാഹനങ്ങളുടെ അമിത വേഗതയും, ശക്തമായ ട്രാഫിക് നിയന്ത്രണവും, പോലീസിന്റെ സജീവ സാന്നിധ്യവും ഇല്ലാത്തതാണ് അപകടങ്ങൾക്കു കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *