
വർക്കല :മുത്താന ഗവ:എൽ.പി.എസിൽ മോഷണശ്രമം നടന്നതായി കണ്ടെത്തി. ശനിയാഴ്ച രാവിലെ സ്‌കൂളിന്റെ സമീപവാസി വിവരം അറിയിച്ചതനുസരിച്ചു ഹെഡ്മാസ്റ്റർ പി.മോഹൻദാസ് സ്‌കൂളിലെത്തുകയും പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. അല്പസമയത്തിനുള്ളിൽ കല്ലമ്പലം എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഹൈടെക് ക്ലാസ് റൂമുകളുൾപ്പടെയുള്ള വാതിലുകളുടെ പൂട്ടുകൾ തല്ലി തകർത്ത നിലയിലായിരുന്നു.മേൽക്കൂരയിൽ നിന്നും ഓടുകളും, സീലീഗും ഇളക്കി മാറ്റിയതായും കണ്ടെത്തി . വിദ്യാലയത്തിനെ അപകീർ ത്തിപെടുത്താൻ വേണ്ടി ആരൊക്കെയോ ബോധപൂർവം ചെയ്യുന്നതാണിതെന്ന് ഹെഡ്മാസ്റ്റർ മോഹൻദാസ് പറഞ്ഞു. സ്കൂളിന്റെ വസ്തുവകകൾ ഒന്നും നഷ്ട്ട പെട്ടില്ലെന്നും ,മോഷണ ശ്രമം മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുറ്റുമതിലിന്റെ പൊക്കം കൂട്ടണമെന്നും ,മെയിൻ ഗേറ്റിന്റെ ശക്തി കൂട്ടണമെന്നുമുള്ള ജനങ്ങളുടെ ആവശ്യത്തിന് ഒത്തിരി കാലപ്പഴക്കമുണ്ടെന്ന് വാർഡ് മെമ്പർ സ്മിത പറഞ്ഞു.
.