Breaking News

വർക്കലയിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു മറിഞ്ഞു: ഒരു മരണം

വർക്കല: തിരുവമ്പാടി ബീച്ച് റോഡിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ അതീവ ഗുരുതരവസ്‌ഥ യിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരിൽ ഒരാൾ ഇന്ന് വെളുപ്പിന് 5 മണിയോടെ മരണപ്പെട്ടു. വർക്കല ഓടയം തെക്കേതൊടി വീട്ടിൽ ആരിഫ് – സബീന ദമ്പതികളുടെ മകൻ നബീൽഷാ(25) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ഓടയം സ്വദേശിയായ ശ്രീമോൻ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
തൃശൂരിൽ നിന്നും എത്തിയ അഞ്ച് യുവാക്കൾക്ക് കുറഞ്ഞ വാടകയിൽ മുറി എടുത്തു നൽകാം എന്ന് പറഞ്ഞു ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് തൃശൂർ സ്വദേശികളായ 5 യുവാക്കളിൽ ഒരാളെയും കൂട്ടി അവരുടെ സ്വിഫ്റ്റ് വാഹനം എടുത്തുകൊണ്ട് ഇവർ ഹെലിപാട് ഭാഗത്ത്‌ നിന്നും തിരുവമ്പാടി , ബ്ലാക്ക്‌ ബീച്ച് ഭാഗത്തേയ്ക്ക് അമിത വേഗത്തിൽ
ഓടിക്കുകയായിരുന്നു. തിരുവമ്പാടി ബ്യൂറോ ജംഗ്ഷനിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് മതിൽ ഇടിച്ചു തകർത്ത് വശത്തേക്ക് മറിയുകയായിരുന്നു. ബ്രേക്കിന് ഒപ്പം ഹാന്റ്ബ്രേക്കിട്ടതാണ് വാഹനം മറിയാൻ കാരണമായതെന്നാണ് നിഗമനം. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്ന യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മറ്റൊരു വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിഞ്ഞ് അപകട സ്ഥലത് എത്തുകയും വാഹനം മാറ്റുവാൻ റിക്കവറി വാഹനം എത്തിക്കുകയുമായിരുന്നു. പ്രദേശത്ത് മയ്ക്ക്മരുന്നു ഉപയോഗം കൂടുതൽ ആണെന്നുള്ള പരാതി നിലനിൽക്കുന്നത് കൊണ്ട് തന്നെ പോലീസ് എത്തി വാഹനപരിശോധന നടത്താതെ വാഹനം മാറ്റാൻ കഴിയില്ല എന്നുള്ള നിലപാട് ആയിരുന്നു നാട്ടുകരുടേത്. തുടർന്ന് വർക്കല ഡി വൈ എസ് പി നിയസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വാഹനം പരിശോധിച്ചതിൽ ഒരു കുപ്പി മദ്യം കണ്ടെത്തുകയും വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്ത് യാതൊരുവിധ സുരക്ഷാ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന പ്രതിഷേധം നിലനിൽക്കുകയാണ്.
ക്ലിഫിലേക്കുള്ള ട്രാഫിക് നിയന്ത്രണം ശക്തമാക്കുക, റോഡിലെ വളവുകളിൽ സുരക്ഷാ ബോർഡുകളും ,വാഹനങ്ങളുടെ വേഗത 20 കി .മി . ആയി നിജപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *