
വർക്കല: വർക്കല ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ (ജി.എം.എച്ച്.എസ്) സ്ഥിതിചെയ്യുന്ന കളിക്കളം അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് വാർക്കല നഗരസഭ 27-ാം വാർഡ് കൗൺസിലർ അഡ്വ. അനിൽകുമാർ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിലെ ചീഫ് എൻജിനീയർക്ക് നിവേദനം നൽകി.
പാർലമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിനുള്ളിലെ കളിക്കളം പ്രദേശത്തെ വിദ്യാർത്ഥികളുടെയും കായികതാരങ്ങളുടെയും പ്രധാന പരിശീലന കേന്ദ്രമാണ്. എന്നാൽ സ്കൂളിൽ നടന്നുവരുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് തള്ളിയതിനാൽ കളിക്കളത്തിന്റെ ഒരു ഭാഗം ഉപയോഗശൂന്യമായിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇതുമൂലം വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കും പരിശീലനം നടത്തുന്നതിനും വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. കളിക്കളത്തിന്റെ നിലവിലെ അവസ്ഥ കായികപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതിനാൽ മണ്ണ് നീക്കം ചെയ്ത് ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കി ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വർക്കലയിലെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും കായികവികസനത്തിന് നിർണായകമായ ജി.എം.എച്ച്.എസ് കളിക്കളത്തിന്റെ നവീകരണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. അനിൽകുമാർ സ്പോർട്സ് കേരള ഫൗണ്ടേഷനോട് അഭ്യർഥിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …