
വർക്കല(കാപ്പിൽ) : വീട്ടുമുറ്റത്ത് കാൽവഴുതി വീണ വയോധിക ചികിത്സയിൽകഴിയവേ മരിച്ചു. അഞ്ചുതെങ്ങ് നെടുങ്കണ്ട വലിയകുഴി വീട്ടിൽ താമസിച്ചിരുന്നതും ഇപ്പോൾ മകളുടെ വീടായ കാപ്പിൽ വാഴവിളവീട്ടിൽ താമസിക്കുന്നതുമായ സുശീല(75)ആണ് മരിച്ചത്.
ജൂൺ 28ന് ഉച്ചയ്ക്ക് 2.30 നായിരുന്നു കാപ്പിൽ താമസമുള്ള മകളുടെ വീട്ടുമുറ്റത്ത് ഇറങ്ങി നടക്കവേ കാലിൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതു കാലിൻ്റെ ഇടുപ്പെല്ലിന് പൊട്ടൽ സംഭവിക്കുകയും വീഴ്ചയിൽ മറ്റു പരിക്കുകളും സംഭവിച്ചിരുന്നതിനെ തുടർന്ന് സുശീലയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജുകയ്ക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടർ നിയമനടപടി ക്രമങ്ങളും പുരോഗമിക്കുന്നു


- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …