
തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ 104 പേരെ അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി 96 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.
രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 32 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും ഉൾപ്പെടുന്നു. കൂടാതെ എൻഡിപിഎസ് നിയമപ്രകാരം 57 കേസുകളും കോപ്റ്റ (COTPA) നിയമപ്രകാരം 67 കേസുകളും രജിസ്റ്റർ ചെയ്തു.
പ്രതികളിൽ നിന്ന് 99.937 ഗ്രാം എം.ഡി.എം.എ, 10.33 ഗ്രാം ഹെറോയിൻ, 0.298 കിലോഗ്രാം കഞ്ചാവ്, കൂടാതെ മൂന്ന് കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 5,449 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,840 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 98 ബോധവത്കരണ ക്ലാസുകളും ഏഴ് കൗൺസിലിങ് സെഷനുകളും സംഘടിപ്പിച്ചു. ഇതോടെ ആകെ 6,103 ബോധവത്കരണ ക്ലാസുകളും 286 കൗൺസിലിങ് പരിപാടികളും പൂർത്തിയായി. സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 5,147 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ലഹരിവിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ 9497979794, 9497927797 എന്നീ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലോ പൊതുജനങ്ങൾക്ക് പോലീസിനെ അറിയിക്കാമെന്നും, വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …