Breaking News

വർക്കലയിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന: വ്യാജ വിദേശമദ്യം പിടികൂടി.

വർക്കല: എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം വർക്കല, പുത്തൻ ചന്ത, ചെറുന്നിയൂർ, ഒറ്റൂർ മൂങ്ങോട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂങ്ങോട് ക്രിസ്ത്യൻ പള്ളിക്കു സമീപത്തു നിന്നും KL-16D-3002 അംബാസിഡർ കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വ്യാജ വിദേശമദ്യം പിടികൂടി. മൂങ്ങോട് പള്ളിക്കു സമീപം ഷാനു ഭവനിൽ അലോഷ്യസ് മകൻ ഷാനു അലക്സ്‌ നെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ വിദേശമദ്യ ശാലകൾ കോവിഡ് പശ്ചാതലത്തിൽ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജ മദ്യനിർമ്മാണവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദ് പറഞ്ഞു . രാജൻ ,CEO മാരായ ഷൈൻ, പ്രിൻസ് രതീഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *