

വർക്കല: വർക്കലയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. വർക്കല മരക്കട മുക്കിൽ കേടാകത്തുവിളയിൽ പ്ലാവിള വീട്ടിൽ കുമാറിനെ ഭാര്യ സുനിത (48) ആണ് മരിച്ചത്. കൊല്ലം- തിരുവനന്തപുരം റൂട്ടിൽ വർക്കല പുത്തൻചന്ത മേൽപ്പാലത്തിന് അടിയിലാണ് സുനിതയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാർച്ച് അവസാനം സുനിതയുടെ മൂത്തമകൻ സുബിൻ (18) വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു വാഹന അപകടം നടന്നത്. ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്ന ഇവരുടെ മകൻ തെറിച്ച് റോഡിലേക്കു വീണു മറ്റൊരു വാഹനത്തിൽ അടിയിൽ പെടുകയായിരുന്നു. മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ആകാം സുനിത ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇളയമകൻ സുജിൻ പ്ലസ്ടു വിദ്യാർത്ഥിയാണ്.