Breaking News

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്: അഡ്വ.സ്മിത സുന്ദരേശന്‍ പ്രസിഡന്റ്; ലെനിന്‍ രാജ് വൈസ് പ്രസിഡന്റ്

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.സ്മിത സുന്ദരേശനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലെനിന്‍ രാജും

വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.സ്മിത സുന്ദേശനെയും വൈസ് പ്രസിഡന്റായി ലെനിന്‍ രാജിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗം റിട്ടേണിംഗ് ഓഫീസര്‍ ബി.എസ്.സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് കൂടി. മണമ്പൂര്‍ ഡിവിഷന്‍ മെമ്പറായ കുഞ്ഞുമോള്‍ സ്മിത സുന്ദരേശന്റെ പേര് നിര്‍ദേശിച്ചു. ചെറുന്നിയൂര്‍ ഡിവിഷന്‍ അംഗം രജനി അനില്‍ പിന്താങ്ങി.
എതിര്‍ സ്ഥാനാര്‍ത്ഥിയായ ജെസ്സി.വിയുടെ പേര് വെന്നികോട് ഡിവിഷന്‍ അംഗം ഷാലിബ് നിര്‍ദേശിച്ചു. വെട്ടൂര്‍ ഡിവിഷന്‍ അംഗം സുറുമി ഷൈന്‍ പിന്താങ്ങി.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സ്മിതയ്ക്ക് 10 വോട്ടുകളും ജസ്സിക്ക് 2 വോട്ടുകളും ലഭിച്ചു. വെട്ടൂര്‍ ഡിവിഷന്‍ അംഗം സുറുമി ഷൈനിന്റെ വോട്ട് ബാലറ്റിന് പുറകില്‍ ഒപ്പിടാത്തതിനാല്‍ അസാധുവായി.
അതോടെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വടശ്ശേരിക്കോണം ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്മിത ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഉച്ചയ്ക്ക് 2 മണിക്ക് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കൂടിയ യോഗത്തില്‍ ലെനിന്‍ രാജിന്റെ പേര് ചെമ്മരുതി ഡിവിഷന്‍ അംഗം സുശീലന്‍ നിര്‍ദേശിച്ചു. ഒറ്റൂര്‍ ഡിവിഷന്‍ അംഗം പ്രദീപ് പിന്താങ്ങി.
എതിര്‍ സ്ഥാനാര്‍ത്ഥിയായ ഷാലിബിന്റെ പേര് വെട്ടൂര്‍ ഡിവിഷന്‍ അംഗം സുറുമി ഷൈന്‍ നിര്‍ദേശിച്ചു. മുട്ടപ്പലം ഡിവിഷന്‍ അംഗം ജസ്സി പിന്താങ്ങി.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ലെനിന്‍ രാജിന് പത്ത് വോട്ടുകളും ഷാലിബിന് 3 വോട്ടുകളും ലഭിച്ചു. അതോടെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇലകമണ്‍ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലെനിന്‍ രാജ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Related posts

Leave a Reply

Your email address will not be published. Required fields are marked *