Breaking News

ആള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ വര്‍ക്കല യൂണിറ്റ് സമ്മേളനം

ആള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സാബു സീലി ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: ആള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ വര്‍ക്കല യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സാബു സീലി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്യാം റോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍. മേഖല കമ്മിറ്റി അംഗം അജിത് കാസർഗോഡ് സ്വാഗതവും. യൂണിറ്റ് സെക്രട്ടറി ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷര്‍ അജി സിന്ദൂരം കണക്കുകൾ അവതരിപ്പിച്ചു. ചടങ്ങില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസന്ന കുമാറിനെയും യൂണിറ്റ് അംഗം ബി ഹരികുമാറിനെയും പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
1927 സ്ഥാപിതമായ ലൈന സ്റ്റുഡിയോ ഉടമ ആര്‍. വേലപ്പന്‍ മകന്‍ പരേതനായ ലൈന ബാബുവിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലൈനാ ബാബുവിന്റെ സഹധര്‍മ്മിണി സുദര്‍ശന വര്‍ക്കല യൂണിറ്റ് പ്രസിഡണ്ടിനും സെക്രട്ടറിക്കും നല്‍കി.. ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം വിജയകുമാര്‍, മണി ബൈന, സതീഷ് ഒയാസിസ്, മേഖല പ്രസിഡന്റ് സജാദ് സിംനസ്, സെക്രട്ടറി സിവിന്‍ പ്രകാശ് , പ്രേം ലൈന സ്റ്റുഡിയോ , തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. യൂണിറ്റ് ട്രഷറര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *