
വര്‍ക്കല: വര്‍ക്കല ഇടവ അയിരൂരില്‍ പെറ്റമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്കില്‍ റസാഖാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് റസാഖിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
റസാഖ് അമ്മയെ ചവിട്ടുന്നതും മുഖത്തും തലയ്ക്ക് പിന്നിലും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായാ കാണാം. ഈ മാസം പത്തിന് സംഭവം നടന്നത്. മര്‍ദ്ദനരംഗം റസാഖിന്റെ സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മദ്യത്തിനും ലഹരിക്കും അടിമയായ രസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, റസാഖിനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറല്ലെന്നാണ് ലഭിക്കുന്ന വിവരം.