
വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വര്‍ക്കല മണ്ഡലം ബഹുജന്‍ സമാജ്വാദി പാര്‍ട്ടി(ബി.എസ്.പി) കണ്വെന്ഷന് നാളെ നടക്കും. വൈകിട്ട് 4ന് വര്‍ക്കല മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തിലാണ് കണ്വെന്ഷന്. അനു.എം.സിയാണ് ബി.എസ്.പിയുടെ വര്‍ക്കല മണ്ഡലം സ്ഥാനാര്‍ത്ഥി. ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍ ആകാശ് ആനന്ദ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. രാജ്യസഭ എം.പിറാംജി ഗൗതം, ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗൗരി പ്രസാദ് ഉപാസക്, സംസ്ഥാന പ്രസിഡന്റ് ജെ.സുധാകരന് ഐ.എ.എസ്, വൈസ് പ്രസിഡന്റ് ജിജോ കുട്ടനാട്, ജനറല്‍ സെക്രട്ടറിമാരായ ഷെബിന്‍ എബ്രഹാം, മുരളി നാഗ, ടി.അയ്യപ്പന്, വയലാര്‍ ജയകുമാര്‍, ജില്ലാ പ്രസിഡന്റ് ഡി.വിജയന്, മണ്ഡലം പ്രസിഡന്റ് ബൈജു കോട്ടറക്കോണം, ജനറല്‍ സെക്രട്ടറി പ്രേം വര്‍ക്കല, സെക്രട്ടറി ആര്.ലിനീസ് തുടങ്ങിയവര്‍ പങ്കെടുക്കും.