

ആറ്റിങ്ങല്‍: നഗരത്തിലെ ക്ഷയരോഗികള്‍ക്ക് വലിയകുന്ന് താലൂക്കാശുപത്രി അധികൃതര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഗിരിജ നിര്‍വ്വഹിച്ചു. ഈ വര്‍ഷം ആദ്യം വിവിധ വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.

ആശുപത്രി ബ്ലോക്കില്‍ നടന്ന പരിപാടിയില്‍ രോഗികളുടെ ബന്ധുക്കളെത്തി കിറ്റുകള്‍ ഏറ്റുവാങ്ങി. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യാസുധീര്‍, സൂപ്രണ്ട് പ്രീതാസോമന്‍, പിആര്‍ഒ അരവിന്ദ്, നഴ്‌സിംഗ് സൂപ്രണ്ട് സോളിജോസഫ്, കോഡിനേറ്റര്‍ ബിജു, ജെപിഎച്ച്എന്‍ ലില്ലി, സ്‌പോണ്‍സര്‍ സജീവ്, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


