Breaking News

ഉടമകളറിയാതെ ഭൂമി പണയപ്പെടുത്തി; ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി.മൊയ്തീനെന്ന് ഇ.ഡി

കോട്ടയം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം ഉന്നത നേതാവും മുന്‍ മന്ത്രിയും നിലവില്‍ എം.എല#.എയുമായ എ.സി.മൊയ്തീനെതിരെ ഗുരുതരമായ കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീനാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ കണ്ടെത്തല്‍. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിക്കുക മാത്രമല്ല പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും ഇ.ഡി ഇന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് എ.സി.മൊയ്തീന്‍ അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം തുടരുകയാണ്. എ.സി.മൊയീന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തിയിരുന്നു. 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കള്‍ക്കുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡിനെ തുടര്‍ന്ന് എ.സി.മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഉടന്‍തന്നെ എ.സി.മൊയ്തീനെ വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കള്‍ പ്രതിസന്ധിയിലായി. പലരുടെ വീടുകള്‍ ലോണെടുക്കാതെ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്തി നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *